NEWS
കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു
12/07/2026 07:46 PM IST
nila

ചെങ്ങന്നൂർ: ഈവർഷത്തെ വള്ളംകളികൾക്കും വള്ളസദ്യ വഴിപാടുകൾക്കും പങ്കെടുക്കാനും, തിരുവോണത്തോണിക്ക് അകമ്പടിസേവിക്കാനുമായി വള്ളപ്പാട്ടിന്റേയും വായ്ക്കുരവയുടേയും വെടിക്കെട്ടിന്റേയും അകമ്പടിയോടെ കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു.
നീരണിലിനു മുന്നോടിയായി നടന്ന ചടങ്ങിൽ ഉന്നത വിജയം നേടിയ യുവ പ്രതിഭകളെ അനുമോദിച്ചു. പ്രസിഡന്റ് മുരളീധരൻ നായർ, സെക്രട്ടറി അനൂപ് രാജ്, ഖജാൻജി ഹരികൃഷ്ണൻ, ക്യാപ്റ്റൻ വിനായകൻ, വൈസ് ക്യാപ്റ്റൻ സംഗീത് സന്തോഷ്, പള്ളിയോട പ്രതിനിധികളായ എസ്.വി. പ്രസാദ്, വിഷ്ണു സൗരീഷ് എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










